inner-image

തൃശൂർ : ഡയറി എഴുതിയില്ലെന്ന് ആരോപിച്ച്‌ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്കൂളിലെ അധ്യാപിക സെലിൻ സ്വമേധയാ നെടുപുഴ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. യുപി സ്‌കൂളിലെ വിദ്യാര്‍ഥിയെ ഡയറി എഴുതിയില്ലെന്ന കാരണത്താല്‍ അധ്യാപികയായ സെലിന്‍ അടിച്ചുവെന്ന പരാതിയിലാണ് നടപടി. കുട്ടിയുടെ ഇരു കാല്‍മുട്ടിനും താഴെയുമായി ക്രൂരമായി തല്ലുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളുടെ പരാതിയില്‍ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തിരുന്നു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവും നിലനില്‍ക്കെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്യുന്നത്.അതേസമയം, അധ്യാപികയെ സസ്പെന്‍ഡ് ചെയ്തെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

Ad Image Ad Image Ad Image Ad Image Ad Image Ad Image