inner-image

തൃശൂർ: യുകെജി വിദ്യാർഥിയെ ക്രൂരമായി മർദിച്ച അധ്യാപിക ഒളിവില്‍. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുരിയച്ചിറ സെന്റ് ജോസഫ്സ് സ്കൂളിലെ അധ്യാപികയായ സെലിനെ കണ്ടെത്താനായിട്ടില്ല.സംഭവത്തില്‍ നെടുപുഴ പൊലീസാണ് കേസെടുത്തത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് അഞ്ചുവയസ്സുകാരനെ അധ്യാപികയായ സെലിൻ ക്രൂരമായി മർദിച്ചത്. ആദ്യം ചൂരല്‍ കൊണ്ട് അടിച്ചെന്നും കരയാത്തതിനെ തുടർന്നാണ് വീണ്ടും മർദിച്ചതെന്നുമാണ് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്. കുട്ടിയുടെ കാലില്‍ നിരവധി മുറിവുകളുണ്ട്. ഇവരെ അറസ്റ്റുചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും ഒളിവിലാണെന്നും പോലീസ് പറഞ്ഞു. അതേസമയം അധ്യാപികയെ ജോലിയില്‍നിന്ന്‌ സസ്പെൻഡ് ചെയ്തതായി കുരിയച്ചിറ സെയ്ൻ്റ് ജോസഫ്സ് മോഡല്‍ ഹയർ സെക്കൻഡറി സ്കൂള്‍ അധികൃതർ അറിയിച്ചു.

                             അധ്യാപികയ്ക്കെതിരേ ജുവനെല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരവും കുട്ടിയെ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിച്ചതിനും കേസുണ്ട്. എന്നാല്‍ സംഭവത്തില്‍ പൊലീസ് കൃത്യമായ ഇടപെടല്‍ നടത്തിയിട്ടില്ലെന്നാണ് പരാതി. മാത്രമല്ല, പരാതി പിൻവലിക്കാൻ മാതാപിതാക്കള്‍ക്ക് മേല്‍ സ്കൂള്‍ അധികൃതർ സമ്മർദം ചെലുത്തിയെന്നും ആരോപണമുണ്ട്. പരാതി പിൻവലിച്ചാല്‍ കുട്ടിക്ക് 3 വർഷത്തെ സൗജന്യ വിദ്യാഭ്യാസവും 15,000 രൂപയും വാഗ്ദാനം ചെയ്തെന്നാണ് വിവരം. അതേസമയം ബാലാവകാശ കമ്മിഷനും മറ്റും ഇതിനൊപ്പം പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Ad Image Ad Image Ad Image Ad Image Ad Image Ad Image