inner-image


        തമിഴ്നാട്ടിലെ ചിദംബരത്തിന് സമീപം ലോറിയുമായുള്ള കൂട്ടിയിടിയിൽ കാറിലെ അഞ്ചു പേരുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. മരിച്ചുപോയ ആളുകളിൽ രണ്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന ഒരു കുടുംബത്തിലെ 5 അംഗങ്ങൾ പെടുന്നു . മയിലാടുതുറൈ സ്വദേശികളായ മുഹമ്മദ് അൻവർ, യാസർ അറാഫത്ത്, ഹാജിറ ബീഗം, ഹറഫത്നിഷ, അബ്നാൻ എന്നിവരാണ് മരിച്ചത്.

        ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കണ്ട് മടങ്ങുമ്പോൾ ആയിരുന്നു അപകടം. ഇവരുടെ സുഹൃത്താണ് വാഹനമോടിച്ചിരുന്നത്. ചിദംബരം മുറ്റ്ലൂർ പാലത്തിലാണ് അപകടമുണ്ടായത്. ഇവരുടെ കാർ എതിർദിശയിൽ നിന്നുവന്ന ലോറിയുമായി കൂട്ടിയിടിച്ചുവെന്ന് പൊലീസ് പറയുന്നു. അപകടത്തിൽ കാറിലെ അഞ്ചു പേരും തൽക്ഷണം മരിച്ചു. പോലീസും നാട്ടുകാരും ചേർന്ന് വാഹനം പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

       ലോറി ഡ്രൈവറെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ആരംഭിച്ചു. കേസെടുത്ത് അന്വേഷണവും ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Ad Image Ad Image Ad Image Ad Image Ad Image Ad Image