Politics
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരള സന്ദർശനത്തിനെത്തി
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിലെത്തി. തന്തൈ പെരിയാർ സ്മാരക ഉദ്ഘാടനത്തിനും വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപന ആഘോഷത്തിനുമാണ് സ്റ്റാലിൻ എത്തിയത്. സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്ന പരിപാടിയിൽ ഏഴായിരത്തോളം ആളുകൾ പങ്കെടുക്കും. 600 ഓളം പൊലീസുകാരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് രാത്രി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മുല്ലപെരിയാർ അണകെട്ടിന്റെ അറ്റകുറ്റ പണികൾ നടത്തുന്നതിനെ പറ്റി ഇന്ന് ഇരുവരും ചർച്ച ചെയ്യും.