Local News
റെയില്‍വേയുടെ സൂപ്പര്‍ ആപ്പ് വരുന്നു; ടിക്കറ്റ് ബുക്ക് ചെയ്യാം, ഭക്ഷണം വരുത്താം, ട്രെയിന്‍ ട്രാക്ക് ചെയ്യാം;
യാത്രക്കാര്‍ക്കുള്ള വിവിധ സേവനങ്ങള്‍ സംയോജിപ്പിച്ച് ഒരൊറ്റ പ്ലാറ്റ്ഫോമില്‍ കൊണ്ടുവരുന്ന സമഗ്രമായ ഒരു മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ഡിസംബർ അവസാനത്തോടെ ഇതിനായുള്ള റെയില്‍വേയുടെ 'സൂപ്പർ ആപ്പ്' പുറത്തിറക്കും.
ഇന്ത്യൻ റെയിൽവേയുടെ അവശ്യ സോഫ്‌റ്റ്‌വെയർ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഉത്തരവാദിത്തമുള്ള സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്(CRIS) ആണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി(IRCTC) ചേര്‍ന്ന് ഈ ആപ്പ് പുറത്തിറക്കുന്നത്. യാത്രാനുഭവം ലളിതമാക്കാനും ഐആർസിടിസിയുടെ വരുമാനം വർധിപ്പിക്കാനും ആപ്പ് ലക്ഷ്യമിടുന്നു.ടിക്കറ്റ് ബുക്ക് ചെയ്യാനും റിസർവ് ചെയ്യാത്ത ടിക്കറ്റുകളും പ്ലാറ്റ്ഫോം പാസുകളും വാങ്ങാനും ഷെഡ്യൂളുകൾ നിരീക്ഷിക്കാനും ഭക്ഷണ വിതരണ സേവനങ്ങൾ ഉപയോഗിക്കാനും ഫീഡ്‌ബാക്ക് സമർപ്പിക്കാനും തത്സമയം ട്രെയിനുകൾ ട്രാക്ക് ചെയ്യാനും ട്രെയിൻ സ്റ്റാറ്റസ് പരിശോധിക്കാനുമെല്ലാം ഈ ആപ്പില്‍ സൗകര്യമുണ്ടാകും.
നിലവില്‍, ട്രെയിൻ ടിക്കറ്റ് ബുക്കിങ്, റദ്ദാക്കൽ എന്നിവയ്ക്കായി IRCTC Rail Connect, ട്രെയിൻ സീറ്റുകളിൽ ഭക്ഷണം എത്തിക്കുന്ന IRCTC eCatering Food on Track, റിസർവ് ചെയ്യാത്ത ട്രെയിൻ ടിക്കറ്റ്, പ്ലാറ്റ്ഫോം ടിക്കറ്റ് എന്നിവയുടെ ബുക്കിങ് ചെയ്യാന്‍ UTS, പരാതികൾക്കും നിർദ്ദേശങ്ങൾക്കുമുള്ള Rail Madad എന്നിവ ഉൾപ്പെടെ നിരവധി ഔദ്യോഗിക ആപ്ലിക്കേഷനുകളും വെബ്‌സൈറ്റുകളും യാത്രക്കാർ ഉപയോഗിക്കുന്നു.