Sports
വനിതാ ട്വന്റി 20 ലോകകപ്പിൽ ഇന്ന് ഇന്ത്യ - ന്യൂസിലൻഡ് പോരാട്ടം
ദുബായ് : വനിതാ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന് . ന്യൂസിലൻഡ് ആണ് എതിരാളികൾ. ദുബായിൽ വൈകിട്ട് 7.30 നാണു മത്സരം ആരംഭിക്കുക.സന്നാഹ മത്സരത്തിൽ കാണിച്ച മികവ് ആവർത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിൽ ആണ് ഹർമൻപ്രീത് കൗറും സംഘവും .ആശ ശോഭനയും സജന സജീവനുമാണ് ഇന്ത്യന്‍ ടീമിലെ മലയാളിതാരങ്ങള്‍.
ഹര്‍മന്‍പ്രീക് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പര്‍), പൂജ വസ്ത്രകര്‍, അരുന്ധതി റെഡ്ഡി, രേണുക സിംഗ് താക്കൂര്‍, ദയാലന്‍ ഹേമലത, ആശ ശോഭന, രാധാ യാദവ്, ശ്രേയങ്ക പാട്ടീല്‍, സജന സജീവന്‍. റിസര്‍വ്: ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), തനൂജ കാന്‍വെര്‍, സൈമ താകോര്‍ എന്നിവരാണ് ടീമിലുള്ളത്.