Crime News
ഡേകെയർ സ്ഥാപനത്തിൽ കുട്ടികൾക്കെതിരെ പീഢനം; നടത്തിപ്പുകാരൻ പിടിയിൽ
പാവറട്ടി : പാവറട്ടിയിലെ ഡേകെയർ സ്ഥാപനത്തിൽ മാതാപിതാക്കൾ സംരക്ഷിക്കാനായി ഏൽപ്പിച്ച നാലും ഏഴും വയസ്സുള്ള കുട്ടികളെ പീഡിപ്പിച്ച ഡേകെയർ നടത്തിപ്പുകാരൻ തച്ചേരിൽ വീട്ടിൽ ലോറൻസ് എന്ന ബാബുവിനെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു.പോലീസ് കേസായപ്പോൾ പ്രതി ഒളിവിൽ പോകുകയും പിന്നീട് ആത്മഹത്യക്ക് ശ്രമിച്ച് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുമായിരുന്നു ഇയാൾ.പാവറട്ടി പോലീസ് ഇൻസ്‌പെക്ടർ കെ ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.