Sports
പരമ്പര സ്വന്തമാക്കാൻ ടീം യങ് ഇന്ത്യ ; മത്സരം രാത്രി 8.30 ന് ജോഹന്നാസ്ബർഗിൽ
ജോഹന്നാസ്ബർഗ് : ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടി20യും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ടീം ഇന്ത്യയും പരമ്പര കൈവിടാതിരിക്കാൻ ഇന്ന് ജയം അനിവാര്യമായത് കൊണ്ട് ആതിഥേയർ കയ്യും മെയ്യും മറന്ന് പൊരുതുകയും ചെയ്താൽ ഇന്ന് വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിൽ തീ പാറും.
ഓപ്പണിംഗിൽ അഭിഷേക് ശർമ്മ ഫോമിലായത് ഇന്ത്യക്ക് പ്രതീക്ഷയാണ്.സഞ്ജു തുടർച്ചയായ ഡെക്കുകളിൽ നിന്നും മുക്തനായി നല്ലൊരു പ്രകടനം കാഴ്ച വെക്കുമെന്ന് പ്രതീക്ഷിക്കാം.പരമ്പരയില്‍ ഇതുവരെ ഫോമിലാവാത്തതിന്‍റെ കണക്കു തീര്‍ക്കുകയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ ലക്ഷ്യം. ജയിച്ച രണ്ട് കളികളിലും രണ്ട് താരങ്ങള്‍ സെഞ്ചുറി നേടിയപ്പോള്‍ മറ്റ് താരങ്ങളില്‍ നിന്ന് വലിയ പ്രകടനങ്ങള്‍ ഉണ്ടായില്ല.മധ്യനിരയില്‍ റിങ്കു സിംഗിന്‍റെ മങ്ങിയ ഫോമും ഇന്ത്യക്ക് ആശങ്കയാണ്. ബൗളിംഗില്‍ വരുണ്‍ ചക്രവര്‍ത്തിയുടെയും അര്‍ഷ്ദീപിന്‍റെയും പ്രകടനങ്ങളാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത്.
ദക്ഷിണാഫ്രിക്കക്ക് ഓപ്പണിംഗില്‍ റിക്കിള്‍ടണ്‍-റീസ ഹെന്‍ഡ്രിക്സ് സഖ്യത്തിനു മികച്ച പ്രകടം നടത്താനായിട്ടില്ല.ബൗളിംഗില്‍ കേശവ് മഹാരാജും മാര്‍ക്കോ യാന്‍സനും മികവ് കാണിക്കുന്നുണ്ട്.ഈ പരമ്പര കഴിഞ്ഞാൽ 2025 ജനുവരിയിൽ ഇംഗ്ലണ്ടുമായാണ് ഇന്ത്യക്ക് അടുത്ത ട്വന്റി 20 പരമ്പര വരുന്നത്.