Politics
തൃശൂർ പൂരം കലക്കൽ വിവാദം : പൂരനഗരിയില്‍ ആംബുലന്‍സില്‍ കയറിയെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
തൃശൂർ പൂരം ദിവസം പൂരനഗരിയിൽ ആംബുലന്‍സില്‍ കയറിയെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.കാലിന് വയ്യാത്ത അവസ്ഥയായിരുന്നു .അതിനാൽ ആളുകളുടെ ഇടയിലൂടെ നടക്കാൻ പറ്റില്ലായിരുന്നു.കുറെ ചെറുപ്പക്കാർ എടുത്താണ് ആംബുലന്‍സില്‍ കയറ്റിയത്.കരുവന്നൂരിലെ ക്രമക്കേട് മറയ്ക്കാനാണ് ഇപ്പോൾ ഈ വിഷയം കുത്തിപ്പൊക്കുന്നതെന്നും ആരുടേയും അപ്പനെ വിളിച്ചതല്ലെന്നും അങ്ങനെ വിളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
തൃശൂർ പൂരം കലങ്ങിയ സമയത്ത് ആംബുലൻസിൽ എത്തിയിട്ടില്ലെന്നും ചങ്കൂറ്റമുണ്ടെങ്കിൽ അന്വേഷണം സിബിഐക്കു വിടണമെന്നുമായിരുന്നു സുരേഷ് ഗോപി ആദ്യം പറഞ്ഞത്.