Politics
രാജി സന്നദ്ധത കേന്ദ്രനേതൃത്വത്തെ അറിയിച്ച് കെ.സുരേന്ദ്രൻ
ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ച് കെ.സുരേന്ദ്രൻ. പാലക്കാട്ടെ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് രാജി സന്നദ്ധത അറിയിച്ചത്. രാജിസന്നദ്ധത കേന്ദ്ര നേതൃത്വം തള്ളിയെന്ന് സുരേന്ദ്രൻ പക്ഷം.അതേസമയം ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണവും കെ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ശോഭാ സുരേന്ദ്രനും ശോഭയെ അനുകൂലിക്കുന്ന 18 നഗരസഭ കൗൺസിലർമാരും ചേർന്ന് ജയ സാധ്യത അട്ടിമറിച്ചെന്നാണ് കെ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. കെ.സുരേന്ദ്രൻ ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണും.