Local News
മദ്റസകള്‍ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമീഷന്റെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി
ന്യൂഡല്‍ഹി: മദ്റസകള്‍ അടച്ചുപൂട്ടണമെന്നും മദ്റസ ബോർഡുകള്‍ക്ക് സർക്കാർ ധനസഹായം നിർത്തണമെന്നുമുള്ള ദേശീയ ബാലാവകാശ കമീഷൻ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.ഈ നിർദേശവുമായി ദേശീയ ബാലാവകാശ കമീഷൻ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തില്‍ തുടർനടപടിയെടുക്കരുതെന്ന് കോടതി നിർദേശിച്ചു. ഈ കത്തിനെ തുടർന്ന് യു.പി, ത്രിപുര സർക്കാറുകള്‍ സ്വീകരിച്ച നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തു. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്‍റെ ഹരജിയില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് വിധി.