inner-image

തലസ്ഥാനമായ തിരുവനന്തപുരം പലവിധ ആവശ്യങ്ങള്‍ക്കായി കേരളത്തിന‍്‍റെ എല്ലാ ജില്ലകളില്‍ നിന്നും ആളുകള്‍ എത്തുന്ന ഇടമാണ്. ജോലി, സർക്കാർ ആവശ്യങ്ങള്‍, ആശുപത്രി എന്നിങ്ങനെ ഇവിടെ എത്തേണ്ടതായ ആവശ്യങ്ങള്‍ പലതാണ്. തിരുവനന്തപുരത്ത് എത്താന്‍ ട്രെയിൻ ആണ് ഏറ്റവും സുഖകരമായ മാർഗ്ഗമെങ്കിലും വയനാട് നിന്ന് കൂടുതലും നേരിട്ടുള്ള ബസ് സർവീസുകളെയാണ് ആശ്രയിക്കുന്നത്. കോഴിക്കോട് ചെന്ന് ട്രെയിനിലേക്ക് മാറിക്കയറി പോകാനുള്ള അസൗകര്യമാണ് പലരുടെയും പ്രശ്നം. ഇത്തരത്തില്‍ മാനന്തവാടിയില്‍ നിന്നും തിരുവനന്തപുരം യാത്രകള്‍ക്ക് ബസിനെ ആശ്രയിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കുവാന്‍ പറ്റിയ ഒരു സർവീസാണ് ഇന്ന് നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്തുന്നത്. മാനന്തവാടിയില്‍ നിന്ന തൊട്ടില്‍പ്പാലം- കുറ്റ്യാടി വഴി കോഴിക്കോട് എത്തി അവിടുന്ന് തിരൂർ- പൊന്നാനി- ഗുരുവായൂർ വഴി എറണാകുളം - ആലപ്പുഴ റൂട്ടില്‍ തിരുവനന്തപുരത്ത് എത്തുന്ന ഈ മാനന്തവാടി - തിരുവനന്തപുരം സൂപ്പർ ഡീലക്സ് ഈ സർവീസ് നിരവധി യാത്രക്കാരാണ് പ്രയോജനപ്പെടുത്തുന്നത്. മാനന്തവാടി - തിരുവനന്തപുരം സൂപ്പർ ഡീലക്സ് ‌ എല്ലാ ദിവസവും രാത്രി 9.0 മണിക്ക് മാനന്തവാടിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.50 ന് തിരുവനന്തപുരത്തെത്തുന്ന ബസ് രാവിലെ തിരുവനന്തപുരത്ത് വരേണ്ടവർക്ക് പ്രയോജനപ്രദമാണ്. 631 രൂപയാണ് ടിക്കറ്റ് നിരക്ക്. 10 മണിക്കൂർ 50 മിനിറ്റാണ് യാത്രാ സമയം. വയനാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ നിന്ന് ഗുരുവായൂർ ദര്‍ശനത്തിന് പോകുന്നവർക്കും ഇതിനെ ആശ്രയിക്കാം. പുലർച്ചെ ഗുരുവായൂരില്‍ എത്തുന്നതിനാല്‍ പൂജകളില്‍ പങ്കെടുക്കുവാനും സാധിക്കും.

Ad Image Ad Image Ad Image Ad Image Ad Image Ad Image