Local News
നവംബര്‍ 16 ന് ഈ വര്‍ഷത്തെ അവസാനത്തെ സൂപ്പര്‍ മൂണ്‍
ഈ വർഷത്തെ അവസാന സൂപ്പർ മൂണ്‍ നവംബർ 16 ന് (ശനിയാഴ്ച) ദൃശ്യമാകും. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് നില്‍ക്കുമ്ബോഴാണ് സൂപ്പർ മൂണ്‍ പ്രതിഭാസം ഉണ്ടാകുന്നത്.
'ബീവർ മൂണ്‍' എന്നും ഇത് അറിയപ്പെടുന്നുണ്ട്. 2024-ലെ നാലാമത്തെ സൂപ്പർമൂണ്‍ കൂടിയാണിത്.
നവംബർ 16 ന് പുലർച്ചെ 2.59 നാണ് സൂപ്പർ മൂണിനെ അതിന്റെ പൂർണ രൂപത്തില്‍ കാണാൻ കഴിയുക. നവംബർ 15 ന് (വെള്ളിയാഴ്ച) സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ ചന്ദ്രൻ ഉദിക്കും. ഇതിനു മുമ്ബ് ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലും സൂപ്പർ മൂണ്‍ പ്രതിഭാസം ഉണ്ടായിരുന്നു. ഓഗസ്റ്റില്‍ സ്റ്റർജിയൻ മൂണ്‍, സെപ്റ്റംബറില്‍ ഹാർവെസ്റ്റ് മൂണ്‍, ഒക്ടോബറില്‍ ഹണ്ടേഴ്സ് മൂണ്‍ എന്നിങ്ങനെയാണ് സൂപ്പർ മൂണുകള്‍ അറിയപ്പെടുന്നത്. സൂപ്പർ മൂണിനെ സാധാരണ ചന്ദ്രനെ കാണുന്നതിലും 14 ശതമാനം വലുതായി കാണാം.