Sports
സൂപ്പർ ലീഗ് കേരള ഫുട്ബോൾ വൻ വിജയം ; അടുത്ത സീസണിൽ രണ്ട് പുതിയ ടീമുകൾ
ആദ്യ സീസൺ സൂപ്പർ ഹിറ്റായതിനുപിന്നാലെ സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ രണ്ട് ടീമുകൾകൂടി എത്തുന്നു. ഇതോടെ അടുത്ത സീസണിൽ എട്ട് ടീമുകളുണ്ടാകും. പുതുതായുള്ള രണ്ട് ടീമുകൾക്കായി കാസർകോട്, കോട്ടയം, വയനാട്, കൊല്ലം ജില്ലകളെയാണ് പരിഗണിക്കുന്നത്. സംഘാടകർ പ്രാരംഭചർച്ച തുടങ്ങി. അടുത്തവർഷത്തേക്കുള്ള തയ്യാറെടുപ്പ് നേരത്തേ ആരംഭിക്കുമെന്ന് സൂപ്പർ ലീഗ് ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു. അടിത്തട്ടിലെ വികസനമാണ് ആദ്യലക്ഷ്യം. ജൂനിയർ ടൂർണമെന്റുകൾ നടത്തി അതിൽനിന്ന് ക്ലബ്ബുകളിലേക്ക് താരങ്ങളെ എത്തിക്കും. ഇവരെ ചാക്കോള ഗോൾഡ് ട്രോഫിയിൽ പങ്കാളികളുമാക്കും.