inner-image

മലപ്പുറം: എൻട്രൻസ് പരിശീലന കേന്ദ്രത്തില്‍ വിദ്യാർത്ഥികള്‍ തമ്മില്‍ കത്തിക്കുത്ത്. 16-കാരൻ മറ്റൊരു വിദ്യാർത്ഥിയെ പഠനമുറിയില്‍ വച്ച്‌ കത്തികൊണ്ട് കുത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ മലപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എൻട്രൻസ് പരിശീലന കേന്ദ്രത്തിലെ സ്റ്റഡി ഹാളില്‍ ഇരുന്ന് പഠിക്കുകയായിരുന്ന വിദ്യാർത്ഥിയെ പിറകില്‍ നിന്ന് ചുറ്റിപ്പിടിച്ചു തുടർച്ചയായി കുത്തുകയായിരുന്നു അക്രമി. വിദ്യാർത്ഥിയുടെ മുതുകിലും വയറിന്റെ അരികിലുമാണ് കുത്തേറ്റത്. സ്ഥാപനത്തിലെ ജീവനക്കാർ ഓടിയെത്തി പരിക്കേറ്റ വിദ്യാർത്ഥിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി. കഴിഞ്ഞ ഒക്ടോബർ 27-ന് നടന്ന ആക്രമണത്തിന്റെ സിസിടിവി ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആക്രമണം നടന്നതിന്റെ തലേന്ന് വിദ്യാർത്ഥികള്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാകാം ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

Ad Image Ad Image Ad Image Ad Image Ad Image Ad Image