Local News
അപകടത്തിൽ വിദ്യാർത്ഥി മരിച്ചു
പെരുമ്പിലാവിൽ ബുള്ളറ്റും മിനിറ്റോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ബുള്ളറ്റിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥി മരിച്ചു. ചാലിശ്ശേരി ആലിക്കൽ സ്വദേശി വേങ്ങാട്ടുപറമ്പിൽ അജിതൻ മകൻ അതുൽ കൃഷ്ണ (16)ആണ് മരിച്ചത്. കുന്നംകുളം ബോയ്സ് വൊക്കേഷൻ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്. അപകടത്തിൽ പരിക്കേറ്റ പെരുമ്പിലാവ് സ്വദേശി ഷാനെ (18) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7 15ന് പെരുമ്പിലാവ് അറക്കൽ പള്ളിക്ക് സമീപ വച്ചായിരുന്നു അപകടം. പെരുമ്പിലാവിൽ നിന്നും ചാലിശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ടോറസ് ലോറി ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അതുൽ കൃഷ്ണയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.