Local News
മാളയിൽ തെരുവു നായ ആക്രമണത്തിൽ വിദ്യാർത്ഥിനികൾക്ക് പരിക്ക്
മാള കുഴിക്കാട്ടുശ്ശേരിയിൽ തെരുവുനായ ആക്രമണത്തിൽ മൂന്ന് വിദ്യാർത്ഥിനികൾക്ക് പരിക്ക്. ബസിൽ നിന്ന് ഇറങ്ങി സ്‌കൂളിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. രണ്ട് പേർക്ക് നായയുടെ കടിയേറ്റിട്ടുണ്ട്. ഒരു വിദ്യാർഥിനിയ്ക്ക് വീണ് പരിക്കേറ്റു.