inner-image

ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. സെൻസെക്സ് 1100 പോയിന്റും നിഫ്റ്റി 368 പോയിന്റും നഷ്ടത്തിലാണ് വിപണി അവസാനിപ്പിച്ചത്.റിലയന്‍സ് ഇന്‍ഡസ്ട്രീസിന് പുറമെ, ഐടി, ധനകാര്യം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് തകര്‍ച്ചയില്‍ മുന്നില്‍. റിലയന്‍സിനെ കൂടാതെ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നി ഓഹരികളാണ് സെന്‍സെക്‌സിനെ കനത്ത നഷ്ടത്തിലെത്തിച്ചത്. ഭാരതി എയര്‍ടെല്‍, എംആന്‍ഡ്എം, എസ്ബിഐ, ടിസിഎസ്, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ് എന്നിവയും തകര്‍ച്ച നേരിട്ടു.

ചൈനീസ് സർക്കാർ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചത് വിദേശ നിക്ഷേപകരെ കൂടുതൽ അങ്ങോട്ട് ആകർഷിച്ചു.കൂടാതെ ഇസ്രായേൽ ലെബനിൽ നടത്തുന്ന ആക്രമണം ആഗോള വിപണിയിൽ അനിശ്ചിതത്വം ഉണ്ടാക്കി.വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ രാജ്യത്തെ വിപണിയില്‍ ഓഹരികള്‍ വിറ്റൊഴിയുന്നതും തകര്‍ച്ചക്ക് കാരണമായി.

Ad Image Ad Image Ad Image Ad Image Ad Image Ad Image