inner-image

കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് കൊച്ചിയിൽ നടത്തിയ ലഹരി പാർട്ടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി നടൻ ശ്രീനാഥ് ഭാസി മരട് പോലീസ് സ്റ്റേഷനിൽ ഹാജരായി.ഇന്ന് രാവിലെ 11.45 നാണു നടൻ സ്റ്റേഷനിൽ ഹാജരായത്.ശ്രീനാഥ് ഭാസി അഭിഭാഷകനൊപ്പം ആണ് സ്റ്റേഷനിൽ ഹാജരായത്.ഇതേ കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുള്ള നടി പ്രയാഗ മാർട്ടിൻ ഇതു വരെ ഹാജരായിട്ടില്ല.ശ്രീനാഥ് ഭാസിയും പ്രയാഗാ മാർട്ടിനും ഓംപ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ എത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇരുവർക്കും നോട്ടീസ് അയച്ചത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image