inner-image


          എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്നു ന്യായീകരിച്ച സ്പീക്കർ എഎൻ ഷംസീറിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഡിജിപി ആർഎസ്എസ് വിവാദ കൂടിക്കാഴ്ചക്കെതിരെ ആദ്യമായി രംഗത്ത് എത്തിയതും സിപിഐ ആയിരുന്നു. സ്വകാര്യ സന്ദർശനമാണെങ്കിലും കൂടിക്കാഴ്ച എന്തിന് എന്ന് കേരളം അറിയണമെന്നും കൂടിക്കാഴ്ചയെക്കുറിച്ച് അജിത് കുമാർ വിശദീകരിക്കണമെന്നും ബിനോയി വിശ്വം ആവശ്യപ്പെട്ടിരുന്നു.

       ഗാന്ധിജിയെ വധിച്ചതിൻ്റെ പേരിൽ നിരോധിക്കപ്പെട്ട സംഘടനയായ ആർആസ്ആസ് വലിയ സംഘടനയാണെന്ന് പറഞ്ഞ സ്പീക്കർ എഎൻ ഷംസീറിൻ്റെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും പാർട്ടി സെക്രട്ടറി പറഞ്ഞു. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രയ ഹൊസബാളെയുമായുളള കൂടിക്കാഴ്ചയ്ക്ക് പുറമേ ആർഎസ്എസ് നേതാവ് രാം മാധവുമായി എഡിജിപി എം ആർ അജിത് കുമാർ നടത്തിയ കൂടിക്കാഴ്ച വിവരങ്ങളും പുറത്തുവന്നിരുന്നു.

Ad Image Ad Image Ad Image Ad Image Ad Image Ad Image