inner-image


    ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് അഫ്ഗാനിസ്ഥാൻ. ലോക ക്രിക്കറ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റി കൊണ്ട് ദക്ഷിണാഫ്രിക്കയെ 6 വിക്കറ്റുകൾക്ക് തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ ചരിത്ര വിജയം നേടി. ഒരു ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അഫ്ഗാനിസ്ഥാന്റെ ആദ്യ വിജയമാണ്.

      മത്സരത്തിൽ അഫ്ഗാനിസ്ഥാനായി ബോളിങ്ങിൽ തിളങ്ങിയത് 4 വിക്കറ്റുകൾ നേടിയ ഫസൽ ഫറൂക്കിയാണ്. ബാറ്റിംഗിൽ മധ്യനിര ബാറ്റർമാർ പക്വതയാർന്ന പ്രകടനം കാഴ്ചവച്ചപ്പോൾ, അഫ്ഗാനിസ്ഥാൻ അനായാസമായ വിജയം സ്വന്തമാക്കി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തിരുന്നു, എന്നാൽ അത് ഒരു ദുരന്ത തുടക്കം ആയിരുന്നു. ദക്ഷിണാഫ്രിക്കയുടെ മുൻനിരയും മധ്യനിര ബാറ്റർമാരും വേഗത്തിൽ തകർന്നു വീഴുകയുണ്ടായി. 36 റൺസ് നേടുന്നതിനിടെ, ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റുകൾ നഷ്ടമായി. പിന്നീട്, മധ്യനിര ബാറ്റർ മുള്‍ഡർ 84 പന്തുകളിൽ നിന്ന് നേടിയ 52 റൺസ്, ദക്ഷിണാഫ്രിക്കയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചു . എന്നിരുന്നാലും, ദക്ഷിണാഫ്രിക്കയ്ക്ക് മത്സരത്തില്‍ നേടാൻസാധിച്ചത് വെറും 106 റൺസാണ്.

    അതേസമയം, അഫ്ഗാനിസ്ഥാനിലെ പേസർമാർ തകർപ്പൻ ബോളിംഗ് പ്രകടനം കാഴ്ചവച്ചതായി കാണാം. ഫസൽ ഫറൂക്കി 35 റൺസ് വിട്ടുനൽകി 4 വിക്കറ്റുകൾ സ്വന്തമാക്കി, ഗസല്‍ഫർ 20 റൺസ് വിട്ടുനല്കി 3 വിക്കറ്റുകൾ നേടി. അഫ്ഗാനിസ്ഥാൻ 107 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യാൻ ഇറങ്ങി ആദ്യം തന്നെ അവരുടെ വിക്കറ്റ് കീപ്പർ ഗുർബാസിന്റെ വിക്കറ്റ് നഷ്ടമായി. എന്നാൽ, അഫ്ഗാനിസ്ഥാന്റെ ബാറ്റർമാർ ഏറെ കരുതലോടെ മുന്നോട്ടു പോയി. നായകന്‍ ഷാഹിദി ഉൾപ്പെടെയുള്ളവർ പതുക്കെ റൺസ് ഉയർത്തുകയായിരുന്നു. 34 റൺസ് നേടി പുറത്താകാതെ നിന്ന ഗുല്‍ബദിൽ നൈബാണ് അഫ്ഗാനിസ്ഥാൻ നിരയിലെ ടോപ്പ് സ്കോറർ. 25 റൺസ് നേടിയ ഒമാർസായും മികച്ച പ്രകടനം കാഴ്ചവച്ചു. 3 മത്സരങ്ങള്‍ അടങ്ങുന്ന പരമ്ബരയിലെ രണ്ടാം മത്സരം സെപ്റ്റംബർ 20ന് നടക്കും.

Ad Image Ad Image Ad Image Ad Image Ad Image Ad Image