inner-image

ബേസിൽ ജോസഫും നസ്രിയയും ആദ്യമായി ഒന്നിച്ച സൂക്ഷ്മദർശിനി 50 കോടി ക്ലബ്ബിലെത്തി. ചിത്രം നവംബർ 22 നാണ് തീയേറ്ററിൽ എത്തിയത്. മികച്ച അഭിപ്രായം നേടി ചിത്രം നാലാം വാരത്തിലേക്ക് കടക്കുകയാണ്.176 തിയറ്ററുകളിലാണ് ചിത്രം റിലീസിനെത്തിയിരുന്നതെങ്കിൽ മൂന്നാം വാരം പിന്നിടുമ്പോള്‍ 192 സെന്‍ററുകളിൽ ചിത്രത്തിന്‍റെ പ്രദർശനം നടക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.  അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ നസ്രിയയും ബേസിലും എത്തിയിരിക്കുന്നത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image