Local News
ഭീകരർ തട്ടിക്കൊണ്ടുപോയ ജാവന്റെ മൃതദേഹം കണ്ടെത്തി
ജമ്മു കശ്മീരിലെ അനന്ത്നാഗിലെ കൊക്കേർനാഗ് കസാൻ വനമേഖലയിൽ നിന്ന് കാണാതായ ടെറിട്ടോറിയൽ ആർമി ജവാന്റെ മൃതദേഹം കണ്ടെത്തി. ഭീകരർ തട്ടിക്കൊണ്ടുപോയ ജവാൻ ദേഹമാസകലം വെടിയേറ്റും കത്തിക്കൊണ്ടുള്ള മുറിവുകളോടെയാണ് കണ്ടെത്തിയത്.
ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനുശേഷം നടത്തിയ തിരച്ചിലിന്റെ ഭാഗമായിരുന്ന രണ്ട് ടെറിട്ടോറിയൽ ആർമി ജവാൻമാരെ ഭീകരർ തട്ടിക്കൊണ്ടുപോകുകയും, ഒരു ജവാൻ രക്ഷപ്പെടുകയും ചെയ്തു. രക്ഷപ്പെട്ട ജവാന്റെ തോളിൽ വെടിയേറ്റ് പരുക്കേറ്റിട്ടുണ്ട്. സൈന്യം, ജമ്മു കശ്‌മീർ പോലീസ് എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയിരുന്നു, ഈ തിരച്ചിലിനിടയിലാണ് മറ്റൊരു ജവാന്റെ മൃതദേഹം മേഖലയിൽ കണ്ടെത്തിയത്.