inner-image

സർക്കാർ ഉദ്യോഗസ്ഥനായ യുവാവിനൊപ്പം ഒരുമിച്ചു ജീവിക്കുകയായിരുന്ന യുവതി നല്‍കിയ പീഡന പരാതിയില്‍ യുവാവിന് മുൻകൂർ ജാമ്യം അനുവദിച്ചു കോടതി.പരസ്പരം പീഡനപരാതി നല്‍കില്ലെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും ഒരുമിച്ചു ജീവിക്കാൻ‌ തീരുമാനിച്ചത്. യുവാവിൻറെ കൈവശമുള്ള കരാർ തെളിവായി സ്വീകരിച്ചാണു കോടതി നടപടി. ഹോം നഴ്‌സായി ജോലിചെയ്യുകയാണ് യുവതി, 29 വയസ്സുകാരിയായ പരാതിക്കാരി 46 വയസ്സുള്ള പങ്കാളിക്കെതിരെയാണ് പരാതി നല്‍കിയത്.ഇരുവരും ഏറെ നാളായി ഒരുമിച്ചു കഴിയുകയാണ് തമ്മില്‍ തെറ്റിയപ്പോള്‍, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച്‌ യുവതി പരാതി നല്‍കി. എന്നാല്‍, പരസ്പരം പീഡനപരാതി നല്‍കില്ലെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ഒരുമിച്ചു ജീവിക്കാൻ‌ തുടങ്ങിയതെന്ന് വാദിച്ച യുവാവ് കാരാർ കോടതിക്കു കൈമാറി. എന്നാല്‍, രേഖയിലെ ഒപ്പ് തന്റേതല്ലെന്നു യുവതി വാദിച്ചു. രേഖകള്‍ പരിശോധിച്ച കോടതി അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് യുവാവിന് ജാമ്യം അനുവദിച്ചത്

Ad Image Ad Image Ad Image Ad Image Ad Image Ad Image