Crime News
ചാലക്കുടിയിൽ പണി തീരാത്ത കെട്ടിടത്തിനുള്ളിൽ മനുഷ്യന്റെ അസ്ഥികൾ കണ്ടെത്തി
ചാലക്കുടി : ചാലക്കുടി മാർക്കറ്റിനു പുറകു വശത്തു പണി തീരാതെ കിടക്കുന്ന കെട്ടിടത്തിന്റെ ബേസ്മെന്റിൽ മനുഷ്യന്റെ അസ്ഥിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി.വ്യാഴാഴ്ച സമീപവാസി കെട്ടിടത്തിനുള്ളിൽ അസ്ഥിയുടെ അവശിഷ്ടങ്ങൾ കിടക്കുന്നതായി പോലീസിനെ അറിയിക്കുകയായിരുന്നു.ചാലക്കുടി പോലീസ് അന്വേഷണം ആരംഭിച്ചു.