Politics, Local News
സർക്കാരിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾ പൂട്ടുമെന്ന് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം∙ സർക്കാരിന്റെ അനുവാദമില്ലാതെ പ്രവർത്തിക്കുകയും അമിതമായ പ്രവേശനഫീസ് ഈടാക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടർന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി.ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ സ്ഥാപനങ്ങളെ പ്രവർത്തിപ്പിക്കില്ല. സർക്കാരിന്റെ അനുവാദമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കി അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് വിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി നിർദേശിച്ചു.ഒരു മാസത്തിനകം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകണം. നിയമങ്ങൾ പാലിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകും.വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.കൊച്ചിയിലും തൃശൂരിലും വിദ്യാർഥികളെ അധ്യാപകർ തല്ലിച്ചതച്ച സംഭവത്തിൽ നിയമസഭയിൽ കെ.ജെ.മാക്സിയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.