inner-image

അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ശനിയാഴ്ച ഡൽഹിയിലെ പൊതുദർശനത്തിനായി വെക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഡൽഹി എകെജിഎം ഭവനിൽ രാവിലെ 11 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണിവരെ പൊതുദർശനം നടക്കും. ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യം അവിടെ ലഭ്യമാകും.

       ശനിയാഴ്ച വൈകുന്നേരം യെച്ചൂരിയുടെ മൃതദേഹം എയിംഎസിന് കൈമാറും. നിലവിൽ ഡൽഹി എയിംഎസ് മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പിന്നീട്, വസന്ത്കുഞ്ചിലെ വസതിയിലേക്ക് എത്തിക്കും. ശ്വാസകോശ അണുബാധയാൽ, ഡൽഹി എയിംഎസിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്ന യെച്ചൂരി, ഇന്ന് ഉച്ചതിരഞ്ഞ് 3.05നാണ് വിട വാങ്ങിയത്.

       ആഗസ്റ്റ് 19-ന് പനിയും നെഞ്ചിലെ അണുബാധയും മൂലം യെച്ചൂരിയെ എയിംഎസ്‌ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

Ad Image Ad Image Ad Image Ad Image Ad Image Ad Image