Entertainment
നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി
തിരുവനന്തപുരം∙ യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ചോദ്യം ചെയ്യലിനായി നടൻ സിദ്ദിഖ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലാണ് സിദ്ദിഖ് ഹാജരായത്. കേസിൽ സിദ്ദിഖിന് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് ഇടക്കാല ജാമ്യം നൽകിയിരുന്നു.