Entertainment, Crime News
ലൈംഗിക പീഡന കേസ് : നടൻ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ലൈംഗിക പീഡന കേസിൽ നടൻ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ ഉദ്യോഗസ്ഥർ മന.പൂർവം ഇല്ലാക്കഥകള്‍ ചമയ്ക്കുകയാണെന്നും സംഭവത്തിലെ യാഥാർഥ്യങ്ങള്‍ വളച്ചൊടിക്കപ്പെടുന്ന സ്ഥിതിയാണ് നിലവില്‍ ഉള്ളതെന്നും സിദ്ദീഖ് സുപ്രീംകോടതിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.കേസില്‍ സിദ്ദീഖ് സമർപ്പിച്ച ഹർജി സുപ്രീംകോടതിയില്‍ ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. നേരത്തെ, കേസില്‍ മറുപടി സത്യവാങ്മൂലം നല്‍കാനായി കൂടുതല്‍ സമയം വേണമെന്ന് സിദ്ദിഖ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതംഗീകരിച്ച് കോടതി വാദം മാറ്റിവെച്ചിരുന്നു.നടന് ജാമ്യം ഇനിയും നീട്ടി നല്‍കിയാല്‍ കേസന്വേഷണത്തെ അത് തെറ്റായ രീതിയില്‍ ബാധിക്കും എന്നാണ് സർക്കാരിൻ്റെ വാദം.അന്വേഷണവുമായി സഹകരിക്കാത്ത സിദ്ധിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും.