Entertainment
ബലാത്സംഗക്കേസില്‍ നടൻ സിദ്ദിഖിന്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീം കോടതി
യുവ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ നടൻ സിദ്ദിഖിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞു കോടതി ഉത്തരവ്.
രണ്ടാഴ്ചത്തേക്കാണ് അറസ്റ്റ് സുപ്രീം കോടതി തടഞ്ഞത്. കേസ് വീണ്ടും രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.കേരള ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചത്.