inner-image

തിരുവനന്തപുരം: പീഡനപരാതിയില്‍ ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായ നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപെടുത്തി. സുപ്രീം കോടതിയുടെ ജാമ്യവ്യവസ്ഥയുടെ ഭാ​ഗമായിട്ടാണ് സിദ്ദിഖ് കോടതിയിൽ ഹാജരായത്. സുപ്രീം കോടതി സി​ദ്ദിഖിന് മുൻ‌കൂർ‌ ജാമ്യം നൽകിയിരുന്നു.  നടി പരാതി നല്കാൻ എട്ടു കൊല്ലമെടുത്തു എന്നത് കണക്കിലെടുത്താണ് സുപ്രീംകോടതി കഴിഞ്ഞ മാസം ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും പാസ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കണമെന്നും സിദ്ദിഖിന് നിർദ്ദേശം നല്കിയിരുന്നു.

Ad Image Ad Image Ad Image Ad Image Ad Image Ad Image