inner-image


അന്തിക്കാട് : നിലവിൽ എസ് എച്ച് ഒ ഇല്ലാതെ മാസങ്ങളായ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ എസ് ഐ യെ കൂടി സ്ഥലം മാറ്റിയതോടെ സ്റ്റേഷന്റെ പ്രവർത്തനം ആകെ താറുമാറായി.കഴിഞ്ഞ മാസമാണ് എസ് ഐ യെ സ്ഥലം മാറ്റിയത്.പ്രാദേശിക ക്ലബ്ബിന്റെ ഓണാഘോഷത്തിന് ശിങ്കാരി മേളം അനുവദിച്ചില്ല എന്ന കാരണമാണ് സ്ഥലം മാറ്റത്തിനു പിന്നിലെന്ന് ആരോപണം. ആകെ 2 മാസമേ ആയിട്ടുള്ളു വി പി അരിസ്റ്റോട്ടിൽ എസ് ഐ ആയി ചാർജ് എടുത്തിട്ട് . തൃശൂർ ജില്ലയിലെ ഏറ്റവും വിസ്തൃതി ഉള്ള സ്റ്റേഷൻ ആയ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ എസ് എച്ച് ഒ ഇല്ലാത്തതിനാൽ പുതിയൊരാളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് മണലൂർ മണ്ഡലം പ്രസിഡന്റ് എം വി അരുൺ മുഖ്യമന്ത്രിക്കും ഡിജിപി ക്കും തൃശൂർ ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.ഈ തിരക്കേറിയ ഓണക്കാലത്തു എസ് ഐ യെ കൂടി സ്ഥലം മാറ്റിയതോടെ മറ്റു ജീവനക്കാർക്കിടയിൽ പ്രതിഷേധം ഉണ്ട്.
Ad Image Ad Image Ad Image Ad Image Ad Image Ad Image