inner-image


        അരിയില്‍ ഷുക്കൂര്‍ വധക്കേസിൽ സി.പി.എം നേതാക്കൾക്ക് തിരിച്ചടിയായി പി. ജയരാജന്റെയും ടി. വി. രാജേഷിന്റെയും വിടുതൽ ഹർജികൾ കോടതി തള്ളിക്കളഞ്ഞു. കേസിൽ ഇരുവരും വിചാരണ നേരിടേണ്ടിവരുമെന്നും ഹർജികൾ തള്ളിക്കൊണ്ട് കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി വ്യക്തമാക്കി. ഗൂഢാലോചനക്കുറ്റമാണ് സി.ബി.ഐ ഇരുവരക്കുമെതിരെ ചുമത്തിയത്.

      2012 ഫെബ്രുവരി 20-നാണ് എം.എസ്.എഫ് നേതാവായ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ഗൂഢാലോചനയെ അറിഞ്ഞിട്ടും അതിനെ തടയാൻ ശ്രമിച്ചില്ലെന്ന് ആരോപിച്ച് പി. ജയരാജനെ മുൻപ് അറസ്റ്റു ചെയ്തിരുന്നുവെങ്കിലും, അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഈ കേസിൽ ജയരാജൻ 38-ാം പ്രതിയും, ടി. വി. രാജേഷ് 39-ാം പ്രതിയുമാണ്. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റകൃത്യം നടത്താനുളള പദ്ധതി അറിഞ്ഞിട്ടും മറച്ചു വയ്‌ക്കുന്നവർക്കെതിരെ ചുമത്തുന്ന കുറ്റമാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്.

     കഴിഞ്ഞ ഫെബ്രുവരി 20നു പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനത്തിന് പട്ടുവം അരിയിലിൽ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ ആക്രമണം നടത്തി. സംഭവത്തിൽ, എം.എസ്.എഫ് നേതാവ് അരിയിൽ സ്വദേശിയായ അബ്‌ദുൽ ഷുക്കൂറിനെ (21) സിപിഎം പാർട്ടിഗ്രാമമായ ചെറുകുന്ന് കീഴറയിൽ ഒരു സംഘം തടഞ്ഞുവച്ചു കൊലപ്പെടുത്തുകയായിരുന്നു. വാഹനത്തെ ആക്രമിച്ചതിന്റെ പ്രതികാരമായി സിപിഎം പ്രാദേശിക നേതാക്കളാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി.

       സംഭവത്തിനുശേഷം, ജയരാജനും രാജേഷും ചികിത്സ തേടി തളിപ്പറമ്പ് സഹകരണ ആശുപത്രിയിലേക്കു പോയി. ഇവിടെ കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നത് എന്നാണ് റിപ്പോർട്ട്. അടച്ചിട്ട മുറിയിൽ നടന്ന ഗൂഢാലോചനയുടെ സാക്ഷികളായ ജയ്‌രാജനും രാജേഷും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ജയരാജൻ തടഞ്ഞിരുന്നെങ്കിൽ കൊല ഒഴിവാക്കാമായിരുന്നുവെന്നും പൊലീസ് അഭിപ്രായപ്പെട്ടിരുന്നു.

Ad Image Ad Image Ad Image Ad Image Ad Image Ad Image