inner-image

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന തൂണേരി ഷിബിൻ വധക്കേസിൽ പ്രതികളായ എട്ട് മുസ്‌ലി ലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ട എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ഒന്ന് മുതല്‍ 6 വരെയുള്ള പ്രതികളെയും 15, 16 പ്രതികളെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ നിര്‍ദേശിച്ചു.

                             2015 ജനുവരിയിൽ നടന്ന സംഭവത്തിൽ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് പ്രതികളെ എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്.കൃഷ്ണകുമാർ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെവിട്ടത്. പ്രതികളെ വെറുതെ വിട്ട എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിക്കെതിരെ സര്‍ക്കാര്‍ നല്‍കിയിരുന്നു. ആ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഈ ഉത്തരവ്. കേസിൽ ശിക്ഷ വിധിക്കുന്ന ഒക്ടോബർ 15 ന് ഈ മാസം പതിനഞ്ചിന് പ്രതികള്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

                              ഡിവൈഎഫ്‌ഐപ്രവര്‍ത്തകനായ ഷിബിനെ മുസ്ലീം ലീഗ് പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ച് കൊല്ലടുത്തിയെന്നാണ് കേസ്. രാഷ്ട്രീയ വിരോധത്തിന്റെ പേരിലാണ് ആക്രമണം നടന്നതെന്നും പറയുന്നു. ഒന്ന് മുതല്‍ പതിനൊന്ന് വരെയുള്ള പ്രതികള്‍ കൊലപാതക സംഘത്തിലുള്ളവരും പന്ത്രണ്ട് മുതല്‍ പതിനേഴ് വരെയുള്ള പ്രതികള്‍ കൊലയാളികളെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായിച്ചവരുമാണ്.

Ad Image Ad Image Ad Image Ad Image Ad Image Ad Image