Crime News
പ്രൊഡക്ഷൻ കൺട്രോളർ ഷാനുവിന്റെ മരണത്തിൽ ദുരൂഹത
പ്രൊഡക്ഷൻ കൺട്രോളർ ഷാനുവിന്റെ മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിക്കുന്നു. ഷാനുവിന്റെ ശരീരത്തിൽ മർദനത്തിന്റെ പാടുകളും മുറിവുകളുമുണ്ടെന്ന് അവർ പറയുന്നു. ഷാനുവിന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും, മരണത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടാകാമെന്നുമാണ് അവരുടേ ഭാഷ്യം . നടിയുടെ ബലാൽസംഗ പരാതിയിൽ ഷാനുവിനെതിരെ മുമ്പ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് സിനിമ പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്‌മായിലിനെ കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കമിഴ്ന്ന നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ ചുറ്റും മദ്യക്കുപ്പികൾ ചിതറിക്കിടന്നതായി റിപ്പോർട്ടിൽ പറയുന്നു. രണ്ട് ദിവസം മുമ്പ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ മുറി ഒഴിഞ്ഞ് പോയതായും വെളിപ്പെടുത്തുന്നു.
തിരുവനന്തപുരo സ്വദേശിയായ ഷാനു, കഴിഞ്ഞ 10 ദിവസത്തിലേറെയായി കൊച്ചിയിലെ ഹോട്ടലിൽ താമസിച്ച് വരികയായിരുന്നു. മുൻപ് നടിയുടെ ബലാത്സംഗ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് ഷാനുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നതായി അറിയുന്നു. 2018-ൽ സിനിമയും സീരിയലും വാഗ്ദാനം ചെയ്ത് ചൂഷണം ചെയ്തെന്നാണ് നടിയുടെ പരാതി. ഷാനുവിനെ കാണാൻ സിനിമാരംഗത്തെ സുഹൃത്തുക്കൾ അടക്കം എത്തിയിരുന്നു എന്നാണ് ഹോട്ടൽ ഉടമ പറഞ്ഞു.