inner-image

തിരുവനന്തപുരം : പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയ എ കെ ഷാനിബ് ഡിവൈഎഫ്‌ഐയിൽ ചേരും. ഇന്ന് തിരുവനന്തപുരത്ത് വെച്ചായിരിക്കും അംഗത്വം സ്വീകരിക്കുക. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയ ഷാനിബിനെ കോണ്‍ഗ്രസ് പുറത്താക്കുകയായിരുന്നു. പിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിന് വേണ്ടി പ്രചാരണത്തില്‍ സജീവമായി. പാര്‍ട്ടി വിട്ടതിന് പിന്നാലെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ഷാനിബ് പിന്നീട് പിന്മാറുകയും സരിന് പിന്തുണ പ്രഖ്യാപിക്കുകയുമായിരുന്നു.ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി യോഗം വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് ചേരുന്നുണ്ട്.യോഗത്തിന് ശേഷം ഷാനിബിനെ സംഘടനയിലേക്ക് സ്വീകരിക്കുമെന്നാണ് വിവരം.

Ad Image Ad Image Ad Image Ad Image Ad Image Ad Image