Politics
രാഹുല്‍ മാങ്കൂട്ടത്തിൽ പാർട്ടിയുടെ സ്ഥാനാർത്ഥി ; സ്ഥാനാര്‍ത്ഥിയാക്കിയതില്‍ എല്ലാവര്ക്കും നന്ദി അറിയിച്ച് ഷാഫി പറമ്പിൽ
രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതില്‍ എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്ന് ഷാഫി പറമ്ബില്‍ എംപി. ഈ തീരുമാനം പാലക്കാട്ടെ ജനങ്ങളും നേതൃത്വവും അംഗീകരിച്ചതാണ്. എല്ലാവരുടെയും പിന്തുണയോടെ എടുത്ത തീരുമാനം. സിരകളില്‍ കോണ്‍ഗ്രസ് രക്തം ഓടുന്നവർ രാഹുലിൻ്റെ വിജയത്തിനൊപ്പം ഉണ്ടാവണം. രാഹുല്‍ ഒരു വ്യക്തിയുടെയും സ്ഥാനാർഥിയല്ല. പാർട്ടിയുടെ സ്ഥാനാർത്ഥിയാണെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു. താൻ പാർട്ടിയെക്കാള്‍ വലുതാവാൻ ശ്രമിച്ചിട്ടില്ല. ഷാഫിയെ വടകരയ്ക്ക് അയച്ചത് പാർട്ടിയാണ്. രാഹുല്‍ പാർട്ടിയുടെ നോമിനിയാണ്.സരിൻ്റെ പ്രതികരണം തിരഞ്ഞെടുപ്പിനെ ബാധിക്കില്ല.
കേന്ദ്ര - സംസ്ഥാന സർക്കാരിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്താൻ ജനം കാത്തു നില്ക്കുന്നു. പാലക്കാട് അവതരിപ്പിക്കാൻ കഴിയുന്ന മികച്ച സ്ഥാനാർത്ഥിയാണ് രാഹുല്‍. അതില്‍ ഞങ്ങള്‍ക്ക് സംശയമില്ല.
രാഹുലിന് പാലക്കാട്ടെ ഏറ്റവും വലിയ ഭൂരിപക്ഷം കിട്ടും. അനുകൂല രാഷ്ട്രീയ സാഹചര്യമല്ലാത്തപ്പോഴും പാലക്കാട് യുഡിഎഫിനെ കൈവിട്ടിട്ടില്ലെന്നും ആരോപണങ്ങളുന്നയിച്ച പി സരിന് മറുപടിയായി ഷാഫി പറമ്ബില്‍ പറഞ്ഞു.