inner-image

ന്യൂഡൽഹി : ഡൽഹിയിൽ നടന്ന പന്ത്രണ്ടാമത് സിഎംസ് (സെന്റർ ഫോർ മീഡിയ സ്റ്റഡീസ് )വാതവരൺ ഇന്റർനാഷണൽ എൻവിരോൺമെന്റൽ ഫെസ്റ്റിവലിൽ പ്രകൃതി സംരക്ഷണം വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി കേരളത്തിൽ നിന്നുള്ള ഷെയ്ഡ് എന്ന ഹ്രസ്വചിത്രം.50000 രൂപയും പ്രശസ്ത്രിപത്രവും അടങ്ങുതാണ് അവാർഡ്.60 രാജ്യങ്ങളിൽ നിന്നായി 1033 ചിത്രങ്ങളാണ്‌ മേളയിൽ പങ്കെടുത്തത്. ഡൽഹിയിലെ ഇന്ദിര പര്യാവരൺ ഭവനിൽ വെച്ചായിരുന്നു പ്രോഗ്രാം.മിനിസ്ട്രി ഓഫ് environment, Forest & climate change,New Delhi യുമായി ചേർന്നാണ് ഈ പരിപാടി നടന്നത് പരിസ്ഥിതിയെ കാത്തു സൂക്ഷിക്കുന്നതിൽ മനുഷ്യർക്കും മൃഗങ്ങൾക്കും ഉള്ള പങ്കിന്റെ പ്രാധാന്യമാണ് ഷെയ്ഡ് എന്ന ചിത്രത്തിന്റെ പ്രമേയം.2021 ഇൽ ഇറങ്ങിയ ഈ ചിത്രത്തിനു നിരവധി ചലച്ചിത്ര മേളകളിൽ നിന്നായി 52 ഓളം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.പഞ്ചഭൂതങ്ങളായ ഭൂമി, ആകാശം, വായു, അഗ്നി, ജലം എന്നിവ ഉൾപെടുത്തിയ ചിത്രം എന്ന പ്രശംസ കൂടി നേടിയ ഈ ചിത്രം ഒരുക്കിയത് തൃശൂർ ജില്ലയിലെ അവിണിശ്ശേരി പഞ്ചായത്തിലെ വള്ളിശ്ശേരി എടത്തേടത്ത് ശിവശങ്കരൻ സേതുലക്ഷ്മി ദമ്പതികളുടെ മകനായ സുധീഷ് ശിവശങ്കരനാണ്.

Ad Image Ad Image Ad Image Ad Image Ad Image Ad Image