Politics
കേരള സര്‍വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐക്ക് വൻ വിജയം
കേരള സർവകലാശാലയിലെ 74 കോളേജുകളിലേക്ക് നടന്ന യൂണിയൻ തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐക്ക് വൻവിജയം.തിരുവനന്തപുരത്ത് 35 കോളേജുകള്‍ ഉള്ളതില്‍ 16 ഇടങ്ങളിലും എസ്‌എഫ്‌ഐ എതിരില്ലാതെ വിജയിച്ചു. കൂടാതെ കൊല്ലത്തെ മൂന്ന് കോളേജുകളില്‍ മുഴുവൻ സീറ്റുകളും നേടിയ എസ്‌എഫ്‌ഐ ഒരു കോളേജില്‍ യൂണിയൻ ഉറപ്പിക്കുകയും ചെയ്തു.
പത്തനംതിട്ട ജില്ലയിലെ നാലില്‍ മൂന്നിടത്തും ആലപ്പുഴ ജില്ലയിലെ 17ല്‍ 11 കോളേജുകളിലും എസ്‌എഫ്‌ഐ ആണ് യൂണിയൻ ഭരണം ഉറപ്പിച്ചത്. നാമനിർദ്ദേശ പട്ടിക പ്രക്രിയ പൂർത്തിയായപ്പോള്‍ തന്നെ എതിരില്ലാതെ 41 ഇടത്ത് എസ്‌എഫ്‌ഐ വിജയിച്ചിരുന്നു. ഇത്തവണ ആദ്യമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ആദ്യമായി വനിതാ ചെയർപേഴ്സണ്‍ തെരഞ്ഞെടുക്കപ്പെട്ടു. എൻ എസ് ഫരിഷിത ആണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ചെയർപേഴ്സണ്‍.