പ്രതിഷേധത്തെ തുടർന്ന് കേരള സെനറ്റ് തിരഞ്ഞെടുപ്പ് റദ്ദ് ചെയ്തു, 15 ബാലറ്റുകൾ കാണ്മാനില്ല. മോഷ്ടിച്ചവെന്ന് പരസ്പരം ആരോപിച്ച് കെ.എസ്.യു–എസ്.എഫ്.ഐ നേതാക്കൾ
കേരള സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ വലിയ സംഘർഷം ഉണ്ടായി. കെ.എസ്.യു–എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിനാൽ സെനറ്റ് ഹാളിന് മുന്നിൽ വലിയ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു . 15 ബാലറ്റുകൾ കാണാനില്ലായ്മ മൂലം സെനറ്റ് വോട്ടെണ്ണൽ നിർത്തി. കെ.എസ്.യു. നേതാക്കൾ വീണ്ടും തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടു.
ഇതിനിടെ, സെനറ്റ് ഹാളിന് മുന്നിൽ എസ്.എഫ്.ഐ പ്രവർത്തകർ പടക്കം പൊട്ടിച്ചുകൊണ്ട് പ്രകടനം നടത്തി. രണ്ട് സീറ്റുകളിൽ വിജയിച്ചതോടെ പി.എം.ആർഷോയുടെ നേതൃത്വത്തിൽ ബാലറ്റ് മോഷണം ചെയ്തുവെന്ന് കെ.എസ്.യു പ്രസിഡൻറ് ആരോപിച്ചു. ഇതിനു മറുപടിയായി, പി.എം.ആർഷോയും കെ.എസ്.യു.ആണ് ബാലറ്റ് മോഷ്ടിച്ചതെന്ന് ആരോപിച്ചു.
പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ സെനറ്റ് തിരഞ്ഞെടുപ്പ് റദ്ദാക്കി. തുടര്‍നടപടികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു