Sports
സെവൻസ് ഫുട്ബോളില്‍ VAR വരുന്നു
ഈ സീസണില്‍ കരീബിയൻസ് സെവൻസ് സെവൻസില്‍ VAR കൊണ്ടു വരും എന്നാണ് റിപ്പോർട്ടുകള്‍. ഇന്ത്യയിലെ ദേശീയ ഫുട്ബോള്‍ ലീഗുകള്‍ക്ക് പോലും സാധിക്കാത്ത കാര്യമാണ് സെവൻസിലേക്ക് വരാൻ പോകുന്നത്.
ജനുവരി 3 ന് തളിപ്പറമ്ബ ഉണ്ടപ്പറമ്ബ മൈതാനിയില്‍ ആണ് നാലാമത് അഖിലേന്ത്യ കരീബിയൻസ് ഫുട്ബോള്‍ ഫെസ്റ്റില്‍ നടക്കുന്നത്. ഓഫ് സൈഡ് ഗോളുകള്‍,റഫറി യിങ്ങിലെ പിഴവുകള്‍ മുതലായ തർക്കം നിലനില്‍ക്കുന്ന ഏതൊരു വിഷയങ്ങള്‍കും മിനിറ്റുകള്‍ക്കുള്ളില്‍ ഇനി പരിഹാരം കണ്ടെത്താൻ VAR മൂലം സാധിക്കും.
കഴിഞ്ഞ വർഷങ്ങളില്‍ സെവൻസ് ഫുട്ബോളിന്റെ മുഖം തന്നെ കരീബിയൻസ് ഫുട്ബോള്‍ മാറ്റിയിരുന്നു. ഡിജിറ്റലായി പല അത്ഭുതങ്ങളും സെവൻസ് ടൂർണമെന്റ് രംഗത്തേക്ക് കൊണ്ടു വന്നത് കരീബിയൻസ് ഫുട്ബോള്‍ ആയിരുന്നു. കരീബിയൻസ് ടൂർണമെന്റ് നടത്തിപ്പിന്റെ മികവ് കാരണം സെവൻസ് അസോസിയേഷന്റെ നിരവധി പുരസ്കാരങ്ങള്‍ മുമ്ബ് സ്വന്തമാക്കിയിരുന്നു.
ആദ്യമായി ഡിജിറ്റല്‍ സ്കോർ കാർഡ്, വാനിഷിംഗ് സ്പ്രേ തുടങ്ങിയവ ഒക്കെ സെവൻസ് ലോകത്ത് കൊണ്ട് വന്നത് കരീബിയൻസ് ആയിരുന്നു. ഇത്തവണയും സെവൻസ് ലോകത്ത് ഇതുവരെ കാണാത്ത പല അത്ഭുതങ്ങളും തളിപ്പറമ്ബില്‍ കാണാൻ കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇത്തവണ സെവൻസിലെ പ്രമുഖ 24 ടീമുകള്‍ തളിപ്പറമ്ബില്‍ എത്തും.