inner-image

ആര്‍എസ്എസിന്റെ പാലക്കാട് നടന്ന ത്രിദിന ക്യാമ്പിൻ്റെ അവസാനദിവസം മാധ്യമങ്ങളോട് സംസാരിച്ച ആർഎസ്എസ് വക്താവ് സുനിൽ ആംബേകർ ജാതി സെൻസസിനെ പിന്തുണയ്ക്കുന്നുവെന്ന പരോക്ഷ സൂചന നൽകി. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്ന ജാതി സെൻസിനോട് ആർഎസ്എസും ബിജെപിയും ഒരു അകലം പാലിച്ചിരുന്നു.ജനക്ഷേമ പ്രവർത്തനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിന് ജാതിസെൻസസ് വേണമെന്നാണ് ആർഎസ്എസ് കരുതുന്നതെന്നും ഇത് തെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ ഉപകരണമാക്കരുതെന്നുമാണ് ആംബേകർ പറഞ്ഞത്. ആർഎസ്എസ് നിലപാട് മയപ്പെടുത്തിയതിനെ കോൺഗ്രസ് വക്താവ് ജയറാം രമേശ് ചോദ്യം ചെയ്തു. കോൺഗ്രസ്ക്കാരനല്ലാത്ത പ്രധാനമന്ത്രി കോൺഗ്രസിൻ്റെ വാഗ്ദാനം നടപ്പിലാക്കുമോ എന്നാണ് അദ്ദേഹം ചോദിച്ചത്. ജാതി സെൻസസിന് അനുവാദം കൊടുക്കാൻ ആർഎസ്എസിന് എന്ത് അധികാരമെന്നും ജാതിസെൻസസിന് മേലെ അവർക്ക് വീറ്റോ പവറുണ്ടോയെന്നും ജയറാം രമേശ് എക്സിലൂടെ ചോദിച്ചു.

Ad Image Ad Image Ad Image Ad Image Ad Image Ad Image