Local News
സെക്രട്ടേറിയറ്റിലെ ശുചിമുറിയിലെ ക്ളോസറ്റ് തകർന്ന് ജീവനക്കാരിക്ക് പരിക്ക്
തിരുവനന്തപുരം : സംസ്ഥാന സെക്രട്ടേറിയറ്റിലെശുചിമുറിയിലെ ക്ളോസറ്റ് തകർന്ന് വീണ് ജീവനക്കാരിക്ക് പരിക്ക് പറ്റി.തദ്ദേശ വകുപ്പിലെ ജീവനക്കാരിക്കാണ് പരിക്ക് പറ്റിയത്.പരിക്കേറ്റയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒൻപതു തുന്നിക്കെട്ട് വേണ്ടി വന്നതായാണ് റിപ്പോർട്ട്.