Local News
കോഴിക്കോട് സ്കൂട്ടർ മറിഞ്ഞു അപകടം; രണ്ട് വിദ്യാർഥികൾക്ക് ഗുരുതര പരുക്ക്.

കോഴിക്കോട്, കൂമ്പാറ -കക്കാടംപൊയിൽ റോഡിൽ ആനക്കല്ലുംപാറയിൽ രാവിലെയാണ് അപകടം ഉണ്ടായത്. കക്കാടംപൊയിലിൽ നിന്നും കൂമ്പാറ ഭാഗത്തേക്കു വന്നിരുന്ന സ്കൂട്ടർ മറിഞ്ഞ് രണ്ട് വിദ്യാർഥികൾക്ക് ഗുരുതര പരുക്കേറ്റു. കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്കിലെ വിദ്യാർഥികളായ യുവാക്കൾക്കാണ് പരുക്കേറ്റത്. ഇരുവരും മുക്കം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
