Sports
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അഭിഷേക് ശർമ്മയ്ക്ക് വെടിക്കെട്ട് സെഞ്ച്വറി;റെക്കോർഡ്
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മേഘാലയക്കെതിരെ പഞ്ചാബിന്റെ ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് വെടിക്കെട്ട് സെഞ്ച്വറി. 28 പന്തിലാണ് സെഞ്ച്വറി നേടിയത്.എട്ട് ഫോറും 11 സിക്‌സുമാണ് അഭിഷേക് പറത്തിയത്. 365.52 സ്‌ട്രൈക്ക് റേറ്റിലാണ് താരം 106 റൺസ് നേടിയത്.
ആദ്യം ബാറ്റു ചെയ്ത മേഘാലയ 143 റൺസിന്റെ വിജയ ലക്ഷ്യമാണ് പഞ്ചാബിന് നൽകിയത്.അഭിഷേകിന്റെ സെഞ്ച്വറി കരുത്തിൽ പഞ്ചാബ് 9.3 ഓവറിൽ ലക്ഷ്യം മറികടന്നു.
28 പന്തില്‍ സെഞ്ച്വറി നേടിയതോടെ ലോക റെക്കോഡാണ് അഭിഷേക് ശര്‍മ നേടിയെടുത്തിരിക്കുന്നത്. ടി20യില്‍ വേഗത്തില്‍ സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോർഡ് ഇനി അഭിഷേകിനാണ്.
ഗ്രൂപ്പ് എയിൽ നാലാം സ്ഥാനത്താണ് നിലവിൽ പഞ്ചാബ്.