inner-image

സൗദിയിൽ വിദേശ തൊഴിലാളികൾക്ക് ആശ്വാസമായി ‘ഇൻഷുറൻസ് പ്രൊഡ്ക്റ്റ്’ എന്നപുതിയ ഇൻഷുറൻസ് പദ്ധതി ഒക്ടോബർ ആറ് മുതൽ പ്രാബല്യത്തിൽ വന്നു. സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികൾക്ക് തൊഴിലുടമ എന്തെങ്കിലും വീഴ്ച വരുത്തിയാൽ അവരുടെ അവകാശങ്ങൾ കവർ ചെയ്യലാണ് ലക്ഷ്യം.  തൊഴിലുടമകളിൽ നിന്ന് വേതനമോ സർവീസ് മണിയോ ടിക്കറ്റ് മണിയോ ലഭിക്കാത്ത പ്രവാസികൾക്ക് വലിയ ആശ്വാസം ആകുന്നതാണ് പുതിയ പദ്ധതി. ഒരു പ്രവാസിക്ക് വേതനങ്ങൾക്കും സർവീസ് മണിക്കും 17,500 റിയാൽ വരെയും റിട്ടേൺ ടിക്കറ്റിനു 1000 റിയാൽ വരെയും ഇൻഷൂറൻസ് പ്രൊഡക്റ്റിൽ ലഭ്യമാകുമെന്ന് എന്നുള്ളതാണ് പുതിയ ഇൻഷുറൻസ് പദ്ധതിയുടെ പ്രത്യേകത.

           മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, ഇൻഷുറൻസ് അതോറിറ്റി എന്നിവർ ചേർന്നാണ് പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് പുതിയ പേരിൽ “ഇൻഷുറൻസ് പ്രൊഡക്ട്” എന്ന പദ്ധതി ആരംഭിച്ചത്. നിശ്ചിത സമയത്തേക്ക് കൂലി നൽകാൻ കഴിയാത്തതിെൻറ പേരിൽ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ച വരുത്തുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സാമ്പത്തിക ബാധ്യതയും കുറയ്ക്കുന്നതാണ് പദ്ധതി.

             രാജ്യത്തെ ഇൻഷുറൻസ് കമ്പനികൾ മുഖേന നൽകുന്ന ഇൻഷുറൻസ് പ്രൊഡക്ട്, സ്ഥാപന ഉടമകൾ വേതനം നൽകുന്നതിൽ വീഴ്ച വരുത്തിയാൽ പ്രവാസി തൊഴിലാളികളുടെ കുടിശ്ശിക അടയ്ക്കുന്നതിന് പരിരക്ഷ നൽകുന്നു. ഇൻഷുറൻസ് ഡോക്യുമെൻ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള നിബന്ധനകൾക്കും ആനുകൂല്യങ്ങൾക്കും അനുസൃതമായി പോളിസികളും നടപടിക്രമങ്ങളും അനുസരിച്ച് പദ്ധതി നടപ്പിലാക്കും. നയങ്ങളിലൂടെയും നിയമനിർമ്മാണത്തിലൂടെയും രാജ്യത്തെ തൊഴിൽ വിപണി വികസിപ്പിക്കുക, തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാർ അവകാശങ്ങൾ സംരക്ഷിക്കുക, പ്രാദേശികവും അന്തർദേശീയവുമായ തൊഴിൽ വിപണിയുടെ ആകർഷണവും കാര്യക്ഷമതയും വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ചട്ടക്കൂടിലാണ് ഇൻഷുറൻസ് പ്രൊഡകറ്റിന്റെ ലക്ഷ്യം.

           വേതന സംരക്ഷണ നിയമവും കരാറുകളുടെ ഡോക്യുമെൻ്റേഷനും ഉൾപ്പെടെ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്ഥാപിച്ച സംവിധാനങ്ങളുടെയും നടപടിക്രമങ്ങളുടെയും പാക്കേജുമായി ഇൻഷുറൻസ് പൊരുത്തപ്പെടുന്നു. ഇൻഷുറൻസുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും വിശദീകരിക്കുന്ന ഒരു ഗൈഡ് മന്ത്രാലയത്തിെൻറ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Ad Image Ad Image Ad Image Ad Image Ad Image Ad Image