Politics
ഡോ. പി സരിനെ പുറത്താക്കി കോൺഗ്രസ്.
കോൺഗ്രസ് നേതൃത്വം ഡോ. പി സരിനെ പാർട്ടിയിൽ നിന്നും പുറത്താക്കി.ഇനി ഇടതുപക്ഷത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയ സരിൻ, സി.പി.എം ആവശ്യപ്പെട്ടാൽ ഇടതു സ്ഥാനാർഥിയായി പാലക്കാട്ട് മൽസരിക്കുമെന്നും പറഞ്ഞു. കോൺഗ്രസ് പാർട്ടിയെ വി.ഡി സതീശൻ ഹൈജാക്ക് ചെയ്തു. പാർട്ടിയിൽ പരസ്‌പര ബഹുമാനമില്ല. കീഴാള സംസ്‌കാരത്തിലേക്ക് പാർട്ടിയെ കൊണ്ടുപോയി ഉമ്മൻചാണ്ടിയും ചെന്നിത്തലയും പാർട്ടിയെ കൊണ്ടുപോയ രീതിതന്നെ മാറി. സതീശൻ സഹപ്രവർത്തകരോട് രാജാവിനെപ്പോലെ പെരുമാറുന്നു തന്നോട് ആദ്യമായി ബഹുമാനത്തോടെ സംസാരിച്ചത് ഇന്നലെമാത്രമാണ്. സതീശൻ പ്രതിപക്ഷ നേതൃപദവിയിലേക്ക് വന്നത് അട്ടിമറിയിലൂടെയാണ് ഷാഫിയെ വടകരയ്ക്ക് വിട്ടത് ബി.ജെ.പിയെ സഹായിക്കാനെന്നും സരിൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.