inner-image

തൃശൂർ: സഹസ്ര കൾച്ചറൽ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ സംഗീത നാടക അക്കാദമി റീജിയണൽ തിയ്യറ്ററിൽ കേരള കഥക് മഹോത്സവം സംഘടിപ്പിക്കുന്നു. ഇന്ന് മുതൽ 22 വരെ നടക്കുന്ന കലോത്സവത്തിന് നർത്തകിയും കോറിയോഗ്രാഫറുമായ ശരണ്യ സഹസ്ര നേതൃത്വം നൽകും. സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന കഥക് കലോത്സവത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 ലേറെ പ്രശസ്‌ത ആർടിസ്റ്റുകൾ പങ്കെടുക്കും. വൈകീട്ട് 5.30 മുതൽ രാത്രി 8.30 വരെയാണ് സമയം. ശരണ്യ സഹസ്ര, രേഖ മിത്ര, ആയിഷി മിശ്ര, ഐശ്വര്യ രാജു എന്നിവർ പത്രസ മ്മേളനത്തിൽ പങ്കെടുത്തു.

Ad Image Ad Image Ad Image Ad Image Ad Image Ad Image