Sports
സന്തോഷ് ട്രോഫി ഫുട്ബോൾ : ഹൈദരാബാദ് വേദിയാകും

78 ആം സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന് ഹൈദരാബാദ് വേദിയാകും.നവംബറിൽ പ്രാഥമിക റൗണ്ട് മത്സരങ്ങളും ഡിസംബറിൽ ഫൈനൽ റൗണ്ടും നടക്കും. 57 വർഷത്തിനു ശേഷമാണു ഹൈദരാബാദ് സന്തോഷ് ട്രോഫി മത്സരങ്ങൾക്കായി വേദിയൊരുക്കുന്നത്. കേരളം എച്ച് ഗ്രൂപ്പിൽ പുതുച്ചേരി, ലക്ഷദ്വീപ്, റെയിൽവേസ് എന്നിവയ്ക്കൊപ്പമാണ്.
