inner-image

ജൊഹന്നാസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ട്വന്റി20 യിൽ ഇന്ത്യക്ക് 135 റൺസിന്റെ കൂറ്റൻ വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ സഞ്ജു സാംസൺ(109),തിലക് വർമ്മ(120) എന്നിവരുടെ സെഞ്ചുറികളുടെ ബലത്തിൽ ഒരു വിക്കറ്റു നഷ്ടത്തിൽ 283 റൺസെടുത്തു. അഭിഷേക് ശര്‍മയുടെ (36) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.സഞ്ജുവിനും തിലകിനും ഈ പരമ്പരയിൽ രണ്ട് സെഞ്ചുറികളായി. തിലകിന്റെ തുടർച്ചയായ രണ്ടാം സെഞ്ചുറിയായിരുന്നു ഇന്നലത്തേത്.ഇരുവരും ചേര്‍ന്നുള്ള സഖ്യം 210 റണ്‍സാണ് കൂട്ടിചേര്‍ത്തത്.ഇത് ട്വന്റി20 ൽ ഏത് പൊസിഷനിലെയും റെക്കോർഡ് കൂട്ടുകെട്ടാണ്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 18.2 ഓവറില്‍ 148ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗ്, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ പുറത്താക്കിയ വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. 10 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി.43 റൺസെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്‌സ് ആണ് അവരുടെ ടോപ് സ്‌കോറർ.ഇതോടെ നാല് മത്സരങ്ങളുടെ പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കി.

Ad Image Ad Image Ad Image Ad Image Ad Image Ad Image